Advertisement

ലോക്ക് ഡൗണിൽ റോഡ് കീഴടക്കി വംശനാശം നേരിടുന്നയിനം വെരുക്; കോഴിക്കോട് നിന്നുള്ള ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറൽ

March 27, 2020
Google News 6 minutes Read

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തുകൾ വിജനമാക്കി മനുഷ്യൻ ഒഴിയുമ്പോൾ അവ കീഴടക്കുകയാണ് മൃഗങ്ങൾ.  കോഴിക്കോട് നിന്ന് ഇന്നലെ പുറത്തുവന്ന വെരുകിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

വംശനാശം നേരിടുന്നയിനം വെരുകാണ് കോഴിക്കോട് നിവാസികളെയും പൊലീസിനെയും അമ്പരിപ്പിച്ചുകൊണ്ട് റോഡിലൂടെ സൈ്വര്യവിഹാരം നടത്തിയത്. പർവീൻ കസ്വാൻ ഐഎഫ്എസിന്റെ വേരിഫൈഡ് ട്വിറ്ററിൽ അക്കൗണ്ടിലാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട് മേപ്പയൂർ ടൗണിലെ ദൃശ്യങ്ങളാണ് ഇത്.

ഈ പ്രത്യേകയിനം വെരുക് വംശനാശം നേരിടുന്ന ജീവികളിൽ പെടുന്നതാണ്. ഈ ഇനത്തിൽപ്പെട്ട 250 എണ്ണം മാത്രമേ ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ളു. 1990 ന് ശേഷം ഈ വെരുകിനെ കാണുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights- critically endangered civet roam around kozhikode, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here