എറണാകുളം നോർത്ത് പാലത്തിനടിയിൽ നിർദേശങ്ങൾ പാലിക്കാതെ കഴിച്ചു കൂട്ടുന്നത് നൂറു കണക്കിന് പേർ

എറണാകുളം നോർത്ത് പാലത്തിനടിയിൽ നിർദേശങ്ങൾ പാലിക്കാതെ കഴിച്ചു കൂട്ടുന്നത് നൂറു കണക്കിന് പേരാണ്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി പോകാൻ കഴിയാതെ കുടുങ്ങിപ്പോയ കൂലിപ്പണിക്കാരാണ് ഇവരിൽ ഏറെയും. ഇവരെ ഉടൻ തന്നെ സർക്കാരിന്റെ അഭയ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രോഗ വ്യാപനത്തിനുള്ള സാധ്യത ഏറെയാണ്.
ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന ആളുകളായതിനാൽ ഹോട്ടലിൽ മുറിയെടുക്കാനുള്ള സമ്പാദ്യവും ഇവരുടെ കൈയിൽ ഇല്ല. അതു കൊണ്ട് പാലത്തിനടിയിൽ കഴിഞ്ഞ് കൂടുകയാണ് 100 കണക്കിനാളുകൾ. രോഗവ്യാപനം തടയുന്നതിന് വേണ്ടി ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകലോ, സാമൂഹ്യ അകലം പാലിക്കുകയോ ഇവർ ചെയ്യുന്നില്ല.
സന്നദ്ധ സംഘടനകളും, പൊലീസും ഭക്ഷണം എത്തിച്ച് നൽകുന്നുണ്ട്. പക്ഷെ ഇവരെ മറ്റേതെങ്കിലും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിയില്ലെങ്കിൽ വലിയ വീഴ്ച്ചയ്ക്ക് കാരണമാകും.
Story Highlights: coronavirus, Covid 19, Eranakulam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here