കണ്ണൂരിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള ബന്ധുവിനെ കടത്തി; കൗൺസിലർ അറസ്റ്റിൽ

കണ്ണൂരിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള ബന്ധുവിനെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയ കേസിൽ കോർപറേഷൻ കൗൺസിലർ അറസ്റ്റിൽ. കണ്ണൂർ കോർപറേഷൻ ലീഗ് കൗൺസിലറായ ഷെഫീഖിനെയാണ് നോട്ടിസ് നൽകി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്.

താണയിലുള്ള ഐസൊലേഷൻ കേന്ദ്രത്തിൽ നിന്നാണ് നിരീക്ഷണത്തിലിരുന്ന ബന്ധുവിനെ കൗൺസിലർ ഇന്നലെ രാത്രി ഇറക്കി കൊണ്ടുപോയത്. ബംഗലൂരുവിൽ നിന്നെത്തിയതാണ് ബന്ധു. ഇയാളെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നിറക്കി പൊലീസിന്റെ കണ്ണ് വെട്ടിച്ച് വീട്ടിൽ എത്തിക്കുകയായിരുന്നു. ഇയാളെ തിരികെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ ഇയാൾ രണ്ടാം പ്രതിയാണ്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top