തൃശൂർ ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാക്കി ക്രമീകരിച്ചു

തൃശൂർ ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ആയി നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പരമാവധി രണ്ടെണ്ണം വീതവും മുനിസിപ്പാലിറ്റി പരിധിയിൽ രണ്ടെണ്ണവും കോർപറേഷൻ പരിധിയിൽ നാലെണ്ണം വീതവും പെട്രോൾ പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.

രാത്രി ഏഴ് മണിക്ക് അടച്ച പമ്പുകൾ അനിവാര്യമായ സാഹചര്യത്തിൽ തുറന്ന് ഇന്ധനം നൽകുന്നതിന് ഉത്തരവാദപ്പെട്ട ഒരാളുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top