Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,02,003 പേർ; ജില്ലകളിലെ കണക്കുകൾ ഇങ്ങനെ

March 27, 2020
Google News 1 minute Read

കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 1,02,003 പേരാണ്. ഇവരില്‍ 1,01,402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 136 പേരെയാണ് ഇന്നലെ മാത്രം ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. ജില്ലകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കണക്കുകൾ ഇങ്ങനെ.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7968 പേരാണ്. 7854 പേർ വീടുകളിലും 114 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 16464 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 16456 പേർ വീടുകളിലും എട്ട് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 6417 പേരാണ്. 6400 പേർ വീടുകളിലും 17 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 1307 പേരാണ്. 1304 പേർ വീടുകളിലും മൂന്ന് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 2903 പേരാണ് നിരീക്ഷണത്തിലുള്ളത്. 2896 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 5791 പേരാണ്. 5769 പേർ വീടുകളിലും 22 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

എറണാകുളം

എറണാകുളം ജില്ലയിൽ 3495 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 3463 പേർ വീടുകളിലും 32 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 13283 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 13233 പേർ വീടുകളിലും 50 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 5915 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 5873 പേർ വീടുകളിലും 42 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 11235 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 11160 പേർ വീടുകളിലും 75 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ 10324 പേരാണ് ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. 10277 പേർ വീടുകളിലും 47 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 2913 പേരാണ് നിരീക്ഷണത്തിലുള്ളത്. 2909 പേർ വീടുകളിലും നാല് പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 9190 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 9110 പേർ വീടുകളിലും 80 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 4798 പേർ നിരീക്ഷണത്തിലാണ്. 4698 പേർ വീടുകളിലും 100 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here