കൊവിഡ് ബാധിച്ച മട്ടന്നൂര്‍ സ്വദേശിയുടെ സഞ്ചാര പാത പുറത്ത് വിട്ടു

കൊവിഡ് 19 രോഗം ബാധിച്ച മട്ടന്നൂര്‍ സ്വദേശിയുടെ സഞ്ചാര പാത കണ്ണൂര്‍ ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 18ന് ദുബായില്‍ നിന്ന് സ്പൈസ്ജെറ്റിന്റെ എസ്ജി 54 എന്ന വിമാനത്തില്‍ രാത്രി 10 മണിക്ക് കരിപ്പൂരിലെത്തി. 19 ന് ഉച്ചയ്ക്ക് 12 മണിക്ക് വിമാനത്താവളത്തില്‍ നിന്നിറങ്ങിയ ഇയാള്‍ വൈകീട്ട് മട്ടന്നൂരിലെത്തി.വൈകീട്ട് 5.30ന്മട്ടന്നൂരിലെ സന്തോഷ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു.

മാര്‍ച്ച് 20ന് മട്ടന്നൂരിലുള്ള സിഎച്ച്‌സിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. 21ന് ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ വിമാനത്തിലെത്തിയ കണ്ണൂര്‍ കതിരൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

 

Story Highlights- covid 19, coronavirus, route map, Mattannur resident affected by covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top