‘അവശ്യവസ്തുക്കൾ ഓൺലൈനായി വാങ്ങാം’: മുഖ്യമന്ത്രി

പൊതുജനങ്ങൾക്കുള്ള അവശ്യവസ്തുക്കൾ ഓൺലൈനായി വാങ്ങാനുള്ള സംവിധാനം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരി, ഗോതമ്പ്, പയർവർഗങ്ങൾ, പരിപ്പ്, ഉപ്പ്, പഞ്ചസാര, എണ്ണ, ഉള്ളി, തക്കാളി, വറ്റൽമുളക്, തേയില, പാൽപ്പൊടി, ബിസ്‌ക്കറ്റ്, റസ്‌ക്, ന്യൂഡിൽസ്, ഓഡ്സ,് പാൽ, തൈര്, പച്ചക്കറി, മുട്ട, ശീതീകരിച്ച മത്സ്യമാംസാദികൾ എന്നിവ ഗുണനിലവാരം ഉറപ്പുവരുത്തി സംഭരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഫ്സിഐ, സപ്ലൈകോ, മാർക്കെറ്റ് ഫെഡ്, കൺസ്യൂമർ ഫെഡ് തുടങ്ങിയ ഏജൻസികളുടെ പക്കലുള്ള സ്റ്റോക്കിന്റെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ തയ്യാറാക്കി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top