Advertisement

മധ്യപ്രദേശില്‍ കൊവിഡ് ബാധിതനായ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തു

March 28, 2020
Google News 2 minutes Read

മധ്യപ്രദേശില്‍ കൊവിഡ് 19 വൈറസ് ബാധിതനായ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊവിഡ് ബാധിതയായ മകള്‍ ലണ്ടനില്‍ നിന്നെത്തിയ വിവരം മറച്ച് വെച്ച് ക്വാറന്റൈനില്‍ പോവാതെ
പത്രസമ്മേളനത്തില്‍ പങ്കെടുത്തതിനാണ് കേസ്. മാര്‍ച്ച് 20 ന് കമല്‍ നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപനം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊവിഡ് ബാധിതനായ ഇയാള്‍ പങ്കെടുത്തത്.

വര്‍ത്താ സമ്മേളനത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 22 ന് യുകെയില്‍ നിന്നെത്തിയ മകള്‍ക്കും പിന്നാലെ മാധ്യമപ്രവര്‍ത്തകനും രോഗം സ്ഥിരീകരിക്കപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം മാധ്യമ പ്രവര്‍ത്തകരും കമല്‍നാഥും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മധ്യപ്രദേശില്‍ ഇതുവരെ 33 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ടത്.

 

Story Highlights: Case filed against journalist in Madhya Pradesh, covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here