‘ഭക്ഷണമില്ല, പുറത്തിറങ്ങിയാൽ പൊലീസ് മർദനം’; തമിഴ്‌നാട്ടിൽ കുടുങ്ങി മലയാളികൾ

തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിലായി കുടുങ്ങി മലയാളികൾ. രണ്ട് സംഘമായുള്ള മലയാളികളാണ് ചെന്നൈയിലും തിരുപ്പൂരിലുമായി കുടുങ്ങി കിടക്കുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും സഹായിക്കണമെന്നും ഇവർ പറയുന്നു.

ട്വന്റിഫോറിന് അയച്ചു നൽകിയ വീഡിയോയിലാണ് തങ്ങൾ നേരിടുന്ന ദുരിതം സംഘം വെളിപ്പെടുത്തിയത്. ചെന്നൈയിൽ കുടുങ്ങിയിരിക്കുന്നത് ആറ് പേരാണ്. പ്രദേശത്ത് കടകളൊന്നും തുറക്കുന്നില്ലെന്നും ഭക്ഷണം വാങ്ങാൻ കൈയിൽ പണമില്ലെന്നും ഇവർ പറയുന്നു. ആറ് പേർ ഒറ്റമുറിയിലാണ് താമസിക്കുന്നതെന്നും ഇവർ പറയുന്നു.

തിരുപ്പൂരിൽ കുടുങ്ങിയിരിക്കുന്നത് മലപ്പുറം തിരൂരങ്ങായി മൂന്നിയൂർ സ്വദേശികളായ നാല് പേരാണ്. ഇവർ ജോലി ചെയ്യുന്ന കട അടച്ചിട്ട് നാല് ദിവസമായി. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും പുറത്തിറങ്ങിയാൽ പൊലീസ് മർദിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസ് തീരാറായി. നാട്ടിലേക്ക് മടങ്ങാനുള്ള ഒരു വഴിയുമില്ലെന്നും ഇവർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top