ഇന്ത്യക്കാർക്ക് സഹായ ഹസ്തവുമായി ഹ്യുണ്ടായ്; നൽകുന്നത് 25000 കൊവിഡ് പരിശോധനാ കിറ്റുകൾ

കൊവിഡ് 19 പരിശോധനയ്ക്ക് കൈത്താങ്ങായി ഹ്യുണ്ടായ് മോട്ടോർസ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് കൈതാങ്ങായെത്തിയിരിക്കുകയാണ് ഹ്യുണ്ടായിയുടെ സിഎസ്ആർ വിഭാഗമായ എച്എംഐഎഫ്. കൊറോണ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന അത്യന്താധുനിക കിറ്റുകൾ ദക്ഷിണ കൊറിയയിൽ നിന്ന് ഓർഡർ ചെയ്തിരിക്കുകയാണ് കമ്പനി. ഉയർന്ന കൃത്യതയുള്ളതാണ് കിറ്റുകളെന്ന് കമ്പനി പറയുന്നു. 25000ലേറെ പേരുടെ പരിശോധനയ്ക്ക് ഇവ സഹായിക്കുമെന്നും കമ്പനി. കിറ്റുകൾ എത്തിക്കഴിഞ്ഞാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം ഇവ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം.

Read Also: വീടിന് മുന്നില്‍ ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിച്ച സംഭവത്തില്‍ വിശദീകരണവുമായി കമലഹാസന്‍

ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവിധ തല സംരംഭങ്ങളുമായി സിഎസ്ആർ ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കും. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ എസ് എസ് കിം പറയുന്നു. ഈ അടിയന്തിര ഘട്ടത്തിൽ തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാൻ വേണ്ടിയും കമ്പനി നിരവധി പദ്ധതികളുമായി രംഗത്തുണ്ട്. എന്തെങ്കിലും അടിയന്തരമായ സാചര്യമുണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനമാണ് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നത്.

 

hyundai provides covid 19 test kits, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top