കേരളത്തിലേക്കുള്ള അതിർത്തി കർണാടക തുറക്കും

ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് അടച്ച കേരളത്തിലേക്കുള്ള അതിർത്തി കർണാടക തുറക്കും. ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറക്കാനാണ് കർണാടക സർക്കാറിന്റെ തീരുമാനം. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.
മംഗലാപുരം-കാസർഗോഡ്, മൈസൂർ-എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടൽപ്പേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിന് തുറക്കുന്നത്.
അതേസമയം, പ്രാദേശിക എതിർപ്പിന്റെ അടിസ്ഥാനത്തിൽ വിരാജ്പേട്ട്- കൂട്ടുപുഴ യാത്രാ വഴി തുറക്കില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടക അതിർത്തി അടച്ചത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ സാരമായി ബാധിച്ചിരുന്നു. വഴിയിൽ മണ്ണിട്ടാണ് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞിരുന്നത്.
Story highlight: Karnataka , will open the border to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here