Advertisement

തൊഴിലാളികൾക്കായി 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

March 28, 2020
Google News 2 minutes Read

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളയവർക്ക് ധന സഹായം പ്രഖ്യാപിച്ച് കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്. തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ നിർദേശപ്രകാരം 260 കോടിയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ടേബിൾ 1 വിഭാഗത്തിൽപ്പെട്ട സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് ബസ്സ് തൊഴിലാളികൾക്ക് 5000 രൂപ വീതവും ടേബിൾ 2 വിഭാഗത്തിൽപ്പെട്ട ഗുഡ്‌സ് വെഹിക്കിൾ തൊഴിലാളികൾക്ക് 3500 രൂപ വീതവും ടേബിൾ 3 വിഭാഗത്തിൽപ്പെട്ട ടാക്‌സി കാർ, ഓമ്‌നി വാൻ തൊഴിലാളികൾക്ക് 2500 രൂപ വീതവും ടേബിൾ 4 വിഭാഗത്തിൽപ്പെട്ട ഓട്ടോറിക്ഷാ, ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ വീതവും തിരിച്ചടയ്ക്കണ്ടാത്ത വായ്പയായി അനുവദിക്കും.

ഈ ഇനത്തിൽ ബോർഡ് 258 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ പ്രയോജനം പദ്ധതിയിൽ അംഗങ്ങളായ 9,60,000 ഓളം തൊഴിലാളികൾക്ക് ലഭിക്കുന്നതാണ്. ഇത് കൂടാതെ പദ്ധതിയിൽ നിന്ന് പെൻഷൻ പറ്റിയ അംഗങ്ങൾക്ക് ഏപ്രിൽ മാസം വരെയുള്ള പെൻഷൻ നൽകുന്നതുമാണ്. കേരള ആട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം തിരിച്ചടക്കണ്ടാത്ത വായ്പയായി അനുവദിക്കും.

16,000 ഓളം തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. വായ്പ ആവശ്യമുള്ളവർ ഐഡി കാർഡ്, അവസാനം അംശാദായം അടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് ഇ-മെയിൽ മുഖേന അയക്കേണ്ടതാണെന്ന് ബോർഡ് ചെയർമാൻ അഡ്വ. എംഎസ് സ്‌കറിയ അറിയിച്ചു.

Story highlight: Kerala Motor Workers’ Welfare Fund Board, announces financial assistance of Rs 260 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here