Advertisement

‘ആരായാലും സർക്കാർ നിർദേശങ്ങൾ പാലിക്കുക’; കൊല്ലത്ത് പൊലീസ് നടപടി നേരിട്ട യുവാവ് പറയുന്നു; വീഡിയോ

March 28, 2020
Google News 0 minutes Read

ലോക്ക് ഡൗണിനിടെ കൊല്ലത്ത് പൊലീസ് നടപടി നേരിട്ട യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിഐ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കാറിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതിരുന്ന യുവാവിനെ ബലം പ്രയോഗിച്ചാണ് പിടിച്ചുകൊണ്ടുപോയത്. പൊലീസിന്റെ നടപടിയും യുവാവിന്റെ നടപടിയും ഒരു പോലെ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനിടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനന്തപദ്മനാഭൻ എന്ന യുവാവും, ഇയാൾക്കെതിരെ നടപടി സ്വീകരിച്ച സിഐയും.

തക്കതായ കാരണമില്ലാതെയാണ് താൻ റോഡിലേക്ക് കാറുമായി ഇറങ്ങിയതെന്ന് യുവാവ് പറഞ്ഞു. തന്റെ പ്രായത്തിലുള്ളവരും മുതിർന്നവരും ആരുമായാലും ഗവൺമെന്റും പൊലീസും പറയുന്നത് അനുസരിക്കണമെന്ന് യുവാവ് പറഞ്ഞു.

തക്കതായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയതിനാണ് അനന്തപദ്മനാഭനെതിരെ നടപടി സ്വീകരിച്ചതെന്ന് സിഐ പറഞ്ഞു. കൃത്യമായ നടപടികൾക്ക് ശേഷം അനന്തുവിനെ വിട്ടയച്ചു. ലോക്ക് ഡൗൺ കാലയളവിൽ സർക്കാറിന്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സിഐ കൂട്ടിച്ചേർത്തു. ഇരുവരും ഒരുമിച്ച് ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here