വീട്ടിലെ പാചകം ഉപേക്ഷിച്ച് ജനകീയ അടുക്കളയിൽ ഭക്ഷണം ഓഡർ ചെയ്ത് ജനങ്ങൾ; അരുതെന്ന് മന്ത്രി

വീട്ടിലിരിക്കുന്നവർ പാചകം ഉപേക്ഷിച്ചതോടെ ജനകീയ അടുക്കളയിൽ ഓർഡർ നൽകുന്നവരുടെ പ്രളയം. ഇതോടെ യഥാർത്ഥ ആവശ്യക്കാർക്ക് ഭക്ഷണം നൽകാനാകാതെ സന്നദ്ധ പ്രവർത്തകർ വലഞ്ഞു. നിരാലംബരും പാചകം ചെയ്യാൻ കഴിയാത്തവരും മാത്രമാണ് ജനകീയ അടുക്കളയെ ആശ്രയിക്കേണ്ടതന്ന് മന്ത്രി കെ ടി ജലീൽ അഭ്യർത്ഥിച്ചു. നിരോധനാജ്ഞയിലും നിയന്ത്രണങ്ങളിലും ആരും പട്ടിണി കിടക്കരുതെന്നാണ് ജനകീയ അടുക്കളകളിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുമെന്നായതോടെ പലരും വീട്ടിൽ പാചകം നിർത്തി.
Read Also: കൊവിഡ്: നാല് പേരുടെ കൂടി സ്ഥിതി ഗുരുതരമെന്ന് മന്ത്രി കെ കെ ശൈലജ
ആയിരക്കണക്കിന് ഓർഡറുകൾ എത്തിയതോടെ പല ജനകീയ അടുക്കളകളുടെയും പ്രവർത്തനം തന്നെ താളം തെറ്റി. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കെ. ടി ജലീലിന്റെ അഭ്യർത്ഥന. ഒരുമിച്ച് നിൽക്കേണ്ട സമയത്ത് ആരും കടമകൾ മറക്കരുതെന്നും മറ്റുള്ളവർക്കു കൂടി കഴിയാവുന്ന സഹായങ്ങൾ എത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കൊവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനമാരംഭിച്ചത്.
kt jaleel, community kitchen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here