കൊവിഡ്: നാല് പേരുടെ കൂടി സ്ഥിതി ഗുരുതരമെന്ന് മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.  ചിലർ പ്രായമുള്ളവരാണ്. ചിലർക്ക് പ്രമേഹം ഉൾപ്പെടെ ഗുരുതരമായ അസുഖങ്ങളുണ്ട്. എന്നാൽ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ കൊവിഡ് മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. രോഗിക്ക് ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നത് തിരിച്ചടിയായി. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തു. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

story highlights- k k shailaja, corona virus, covid 19, deathനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More