മലപ്പുറത്ത് സ്‌കൂളുകളില്‍ അവശേഷിക്കുന്ന അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കും

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി മാറ്റിവച്ചിരുന്ന അരിയും ഭക്ഷ്യധാന്യങ്ങളും ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കുമെന്ന് കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. അവ കൃത്യമായ അളവ് രേഖപ്പെടുത്തി അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറാന്‍ ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ചുമതല നല്‍കിയതായി കളക്ടര്‍ പറഞ്ഞു.

സ്‌കൂളുകള്‍ നേരത്തെ അടച്ചതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ അവധിയായതിനാല്‍ പല സ്‌കൂളുകളുകളിലും അരി വിതരണം നടത്തിയിരുന്നില്ല. അവ ഉപയോഗ ശൂന്യമാകാന്‍ സാധ്യതയുള്ളതിനാലാണ് അവശേഷിക്കുന്ന അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറുന്നത്. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ ഓരോ സ്‌കൂളുകളും കൈമാറിയ ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ദുരന്തനിവാരണ വിഭാഗത്തിന് കൈമാറും.

 

Story Highlights-  rice in schools will be donated to Community Kitchen, covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top