കെട്ടിപ്പിടിക്കാൻ ഓടിവരുന്ന മകനെ തടഞ്ഞു നിർത്തി വിതുമ്പുന്ന ഡോക്ടറായ അച്ഛൻ; വിഡിയോ

കൊവിഡ് എന്ന മഹാമാരിയെ തടയാൻ ലോകം മുഴുവൻ വീട്ടിൽ ഒതുങ്ങിക്കഴിയുമ്പോൾ രാവും പകലും ഇല്ലാതെ ജോലി ചെയ്യുന്ന ഒരു കൂട്ടരുണ്ട്, ആരോഗ്യ പ്രവർത്തകർ. ഒരോ ദിവസവും രോഗികളുടെ എണ്ണം കൂടുമ്പോഴും ആരോഗ്യ പ്രവർത്തകർ രോഗവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്തെ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകളുടെ ആഴം മനസിലാക്കാൻ സഹായിക്കുന്ന ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആരുടെയും കണ്ണ് നനയിപ്പിക്കും.

Read Also: ഫോണിൽ വിളിച്ചത് പ്രധാന മന്ത്രി; അമ്പരന്ന് നഴ്‌സ്

സൗദിയിൽ നിന്നുള്ള വിഡിയോ പങ്കുവച്ചത് മൈക്ക് എന്നയാളാണ്. ഡോക്ടറായ അച്ഛൻ വീട്ടിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയെന്ന് പറഞ്ഞാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അത്യന്തം വേദന നിറഞ്ഞ, ഹൃദയം തകർക്കുന്ന കാഴ്ചയാണിത് എന്നാണ് സൈബർ ലോകത്തെ പ്രതികരണം.

ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ളവരുടെ ത്യാഗത്തിന്റെ അളവ് എത്രത്തോളമാണെന്ന് ഈ വിഡിയോ കാണിച്ചുതരുന്നു. ഡോക്ടറായ അച്ഛനും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മകനുമാണ് വിഡിയോയിൽ ഉള്ളത്. ഡ്യൂട്ടി സ്യൂട്ടിൽ നിൽക്കുന്ന അച്ഛനെ കെട്ടിപ്പിടിക്കാൻ ഓടി വരികയാണ് മകൻ. ആദ്യം പകച്ചുപോകുന്ന അച്ഛൻ പിന്നീട് മകനെ തടയുന്നു. ഒരു കൈ അകലത്തിലാണ് തടയുന്നത്. തുടർന്ന് ഒന്നും മനസിലാകാത്ത കുരുന്നിന്റെ മുന്നിൽ ഇരുന്ന് വിതുമ്പുന്ന അച്ഛനെയും വിഡിയോയിൽ കാണാം.

 

coronavirus, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top