കൊവിഡ് 19: ടാറ്റ സൺസ് ആയിരം കോടി നൽകും

കൊറോണയെ നേരിടാൻ ആയിരം കോടിയുടെ പ്രഖ്യാപനം നടത്തി ടാറ്റ സൺസ്. ടാറ്റ ഗ്രൂപ്പ് ചെയർമാൻ പ്രഖ്യാപിച്ച 500 കോടിക്ക് പുറമേയാണിത്. ഇന്ന് വൈകിട്ടോടെയായിരുന്നു ടാറ്റ സൺസിന്റെ പ്രഖ്യാപനം.

കൊറോണ വ്യാപനത്തെ തടയാൻ ഇന്ന് രാവിലെയാണ് ടാറ്റ ട്രസ്റ്റ് 500 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചത്. ടാറ്റ ട്രസ്റ്റിന് പുറമെ ടാറ്റ സൺസും രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും. വെന്റിലേറ്ററുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ടാറ്റ സൺസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഭീതിയെ മറികടക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും എല്ലാവരും പരിശ്രമിക്കണമെന്നും കമ്പനി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top