തൃശൂർ കോർപറേഷനിൽ ഹാം റേഡിയോ എമർജൻസി കമ്മ്യൂണിക്കേഷൻ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ കോർപറേഷനിൽ ‘ഹാം റേഡിയോ എമർജൻസി കമ്മ്യൂണിക്കേഷൻ സ്റ്റേഷൻ’ പ്രവർത്തനം ആരംഭിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷനുമായി സഹകരിച്ച് 24 മണിക്കൂറും സ്റ്റേഷൻ പ്രവർത്തിക്കും. ജില്ലയിലെ സ്‌കൗട്‌സ് & ഗൈഡ്സിന്റെ ഹാം റേഡിയോ ലൈസൻസുള്ള സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി കൊണ്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തൃശൂരിലെ ഹാം റേഡിയോ ഓപ്പറേറ്റർമാർ വഴി ലഭിക്കുന്ന വിവരങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കുക എന്നതാണ് കൺട്രോൾ സ്റ്റേഷന്റെ ദൗത്യം. കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയലിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം. കോർപറേഷൻ മേയർ അജിത ജയരാജൻ കൺട്രോൾ സ്റ്റേഷൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

Read Also: കൊവിഡിനെക്കുറിച്ച് അവബോധമില്ലാതെ കൊച്ചിയിലെ തെരുവിൽ അലയുന്ന മനുഷ്യർ

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇന്നലെ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.

 

covid 19, thrissur, ham radio

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top