Advertisement

ലോക്ക് ഡൗൺ ലംഘനത്തിന് പരസ്യ ശിക്ഷ; കൂട്ടം കൂടി നിന്നവരെ ഏത്തമിടീപ്പിച്ച് എസ് പി യതീഷ് ചന്ദ്ര

March 28, 2020
Google News 0 minutes Read

ലോക്ക് ഡൗൺ ലംഘനത്തിന് പരസ്യ ശിക്ഷയുമായി കണ്ണൂർ എസ് പി യതീഷ് ചന്ദ്ര. കൂട്ടം കൂടി നിന്നവരെ യതീഷ് ചന്ദ്ര പരസ്യമായി ഏത്തമിടീപ്പിച്ചു. കണ്ണൂർ അഴീക്കലിലാണ് സംഭവം.

അതേസമയം ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ശിക്ഷയായി കണക്കാക്കാൻ പാടില്ല. നാട്ടുകാരുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. നൂറോളം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. കേസെടുക്കുന്നതിലോ പിടിച്ച് ജയിലിൽ ഇടുന്നതിലോ അല്ല കാര്യം. കൊറോണ വ്യാപിക്കാതിരിക്കുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത്. കേസെടുത്തതുകൊണ്ട് മാറ്റമൊന്നും കാണുന്നില്ല. ഇതുവരെ ആർക്കും ഉപദ്രവം ചെയ്തിട്ടില്ലെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here