കൊച്ചി നഗരത്തിൽ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്ത് പൊലീസും നന്മ ഫൗണ്ടേഷനും

ലോക്ക് ഡൗണിനെ തുടർന്ന് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് നാട്ടിലെ സന്നദ്ധ സംഘടനകൾ. ഇവരോടൊപ്പം പൊലീസും കൈകോർത്താൽ പിന്നെ കാര്യങ്ങൾ എല്ലാം ശരവേഗത്തിൽ നടക്കും. ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ് പൊലീസും നന്മ ഫൗണ്ടേഷനും. എറണാകുളം ടിഡിഎം ഹാളിലെ കമ്മ്യൂണിറ്റി കിച്ചൻ ഇതിന് ഉദാഹരണമാണ്. 500 ഓളം ഭക്ഷണ പാക്കറ്റുകളാണ് പ്രതിദിനം പൊലീസും നന്മ ഫൗണ്ടേഷനും സംയുക്തമായി ഭക്ഷണം വിതരണം ചെയുന്നത്. ഐജി പി വിജയന്റെ നേതൃത്വത്തിലാണ് ഈ സന്നദ്ധ കൂട്ടായ്മ പ്രവർത്തിക്കുന്നത്. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, സഹജീവികളെ ചേർത്തുപിടിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പൊലീസും നന്മ ഫൗണ്ടേഷനും സംയുകതമായി ഭക്ഷണ വിതരണം നടത്തുന്ന കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിച്ച ഐജി വിജയൻ പറഞ്ഞു. നഗരത്തിന്റെ വിവിധ ഇടങ്ങളിലായി പ്രതിദിനം 500 ഭക്ഷണ പാക്കറ്റുകളാണ് ഇതിലൂടെ പൊലീസുകാർ നേരിട്ട് വിതരണം ചെയ്യുന്നത്.

 

food distribution by police, coronavirus lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top