ആദിവാസി ഊരുകളിലേക്ക് ഭക്ഷണ സാമഗ്രികൾ ചുമന്ന് കളക്ടറും എംഎൽഎയും

ലോക്ക് ഡൗണിൽ ആദിവാസിൽ ഊരുകളിൽ ഭക്ഷണമെത്തിക്കാൻ പ്രയത്‌നിച്ച് പത്തനംതിട്ട കളക്ടറും എംഎൽഎയും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറക്കാൻ ബുദ്ധിമുട്ടിലായിരുന്നു ഊരുകളിലെ ആളുകൾ. ആവണിപ്പാറ ഗിരിജൻ കോളനിയിലാണ് കളക്ടറും എംഎൽഎയും നേരിട്ടെത്തി ഭക്ഷണ സാധനങ്ങൾ നൽകിയത്. കോളനികളിൽ ഭക്ഷണമെത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് എംഎൽഎ കെ യു ജനീഷ് കുമാറിനൊപ്പം എത്തിയതെന്ന് കളക്ടർ പി ബി നൂഹ് പ്രതികരിച്ചു. കെ യു ജനീഷ് കുമാർ എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായായിരുന്നു പ്രവർത്തനം. ഭക്ഷണ സാധനങ്ങൾ സ്വന്തം ചുമലിലേന്തിയാണ് മറ്റുള്ളവരൊപ്പം കളക്ടരും എംഎൽഎയും പദ്ധതിയുടെ ഭാഗമായത്. അച്ചൻകോവിലാർ മറികടന്നാണ് ചാക്കുകൾ ചുമലിലേറ്റി ഇരുവരും എത്തിയത്. പ്രായമായ ആളുകൾക്ക് പട്ടിക വർഗ വകുപ്പ് വഴി ഭക്ഷണമെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള ആളുകൾക്കും ഭക്ഷണമെത്തിക്കും. നാലംഗ മെഡിക്കൽ സംഘവും കോളനിയിൽ പരിശോധന നടത്തി. കൊക്കാത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സി ശ്രീജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Also: കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം; വനിതാ ലീഗ് നേതാവിനെതിരെ കേസ്
ജനമൈത്രി പൊലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയും ചേർന്ന് ശേഖരിച്ച ഭക്ഷണ സാമഗ്രികളാണ് വിതരണം ചെയ്തത്. കിറ്റുകളായി വേർത്തിരിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ കോളനിയിലെ 37 കുടുംബങ്ങൾക്കും വിതരണം നടത്തി. പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, ചായപ്പൊടി, ഉപ്പ്, സോപ്പ്, പച്ചക്കറികൾ എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
lock down, coronavirus, pathanamthitta, p b nooh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here