കൊവിഡ് സാമ്പത്തികാഘാതം: ജര്‍മനിയില്‍ സംസ്ഥാന ധനമന്ത്രി ആത്മഹത്യ ചെയ്തു

ജര്‍മനിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഹെസെയിലെ ധനകാര്യമന്ത്രിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹെസെ ധനമന്ത്രി തോമസ് ഷോഫര്‍ ആണ് ജീവനൊടുക്കിയത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്‍പത്തിനാലുകാരനായ ഷോഫറിനെ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ പത്തു കൊല്ലമായി ഹെസെയുടെ ധനമന്ത്രിയായിരുന്നു ഷെഫര്‍. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ്.

Story Highlights: coronavirus,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More