കൊവിഡ് 19: കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. ചേലേരി സ്വദേശി അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ 21നാണ് അബ്ദുൾൃ ഖാദർ നാട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കൊവിഡ് പരാശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. അബ്ദുൽ ഖാദർ തനിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ബന്ധുക്കളെയെല്ലാം മറ്റ് വീട്ടിലേക്ക് മാറ്റിയിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ഇദ്ദേഹത്തിന് മറ്റ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top