എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു വരെയാക്കി

petrol fule price hiked for 11th day

കൊവിഡ് 19 പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ച് എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാക്കിയാണ് പ്രവര്‍ത്തനസമയം നിജപ്പെടുത്തിയത്. പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

എന്നാല്‍ നിയോജക മണ്ഡലം പരിധിയിലും സിറ്റിയില്‍ ഒരു പെട്രോള്‍ പമ്പും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഓരോ താലൂക്കിലും നാഷണല്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതാണ് . കൂടാതെ ഏഴുമണിക്ക് അടച്ച പമ്പുകള്‍ അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ തുറന്ന് ഇന്ധനം നല്‍കുന്നതിനായി ഉത്തരവാദിത്തപ്പെട്ട ഒരാളുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണ്.

അതാതു ദിവസം ഏതു പെട്രോള്‍ പമ്പാണ് തുറക്കുക എന്നത് അടഞ്ഞുകിടക്കുന്ന പമ്പിന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കണം. ഉത്തരവ് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം.

Story Highlights: coronavirus, Covid 19, Petrol Pump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top