Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ

March 29, 2020
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത് 1,41,211 പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ജില്ലകളില്‍ കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 18145 പേരാണ്. 18052 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 17040 പേര്‍ നിരീക്ഷണത്തിലാണ്. 17017 പേര്‍ വീടുകളിലും 23 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 7725 പേരാണ് നിരീക്ഷണത്തിലുള്ളത്. 7704 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 2265 പേര്‍ നിരീക്ഷണത്തിലാണ്. 2259 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 3354 പേര്‍ നിരീക്ഷണത്തിലാണ്. 3351 പേര്‍ വീടുകളിലും മൂന്നുപേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 6267 പേര്‍ നിരീക്ഷണത്തിലാണ്. 6246 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 5730 പേര്‍ നിരീക്ഷണത്തിലാണ്. 5701 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 14935 പേര്‍ നിരീക്ഷണത്തിലാണ്. 14896 പേര്‍ വീടുകളിലും 32 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 18837 പേര്‍ നിരീക്ഷണത്തിലാണ്. 18805 പേര്‍ വീടുകളിലും 32 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 11625 പേര്‍ നിരീക്ഷണത്തിലാണ്. 11543 പേര്‍ വീടുകളിലും 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 10762 പേര്‍ നിരീക്ഷണത്തിലാണ്. 10741 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 6736 പേര്‍ നിരീക്ഷണത്തിലാണ്. 6728 പേര്‍ വീടുകളിലും എട്ട് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 10748 പേര്‍ നിരീക്ഷണത്തിലാണ്. 10660 പേര്‍ വീടുകളിലും 88 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 7042 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 6915 പേര്‍ വീടുകളിലും 127 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here