ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ വീഴ്ച; ഡൽഹിയിൽ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡൽഹിയിൽ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഗതാഗതം വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ രേണു ശർമയെയും ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന രാജീവ് വർമയെയുമാണ് സസ്‌പെൻഡ് ചെയ്തത്. ലോക്ക് ഡൗൺ സംബന്ധിച്ച ഉത്തരവുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം. ഇവർക്കെതിരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡൽഹി അഡീഷ്ണൽ ചീഫ് സെക്രട്ടറിക്കും ഹോം ആൻഡ് ലാൻഡ് ബിൽഡിംഗ് സെക്രട്ടറിക്കും സീലാംപൂരിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനും എതിരെ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here