രാജസ്ഥാനിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

രാജസ്ഥാനിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അജ്മീർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 59 ആയി. പശ്ചിമ ബംഗാളിൽ ഇതുവരെ 21 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 70 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിയേഴായി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് മരണവും നൂറ്റിയൻപത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കരസേനയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്. ഇന്ന് മാത്രം 23 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
Story Highlights- one more confirmed with coronavirus in rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here