തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച പത്താമത്തെ വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച പത്താമത്തെ വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. റൂട്ട്മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത്, സമയത്ത് ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
02-03-2020
പോത്തന്‍കോട് അരിയോട്ട്‌കോണത്ത് രാജശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ബന്ധുവിന്റെ വിവാഹ ചടങ്ങില്‍. തുടര്‍ന്ന് ഉച്ചയ്ക്ക് 2.00 മണിയോടെ കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ കോളജിലെ സബ് ട്രഷറി ഓഫീസില്‍. അന്നുതന്നെ നഗൂര്‍ മന്‍സില്‍ ഖബറടിയില്‍ ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍. മൂന്നുമണിയോടെ തിരികെ വീട്ടില്‍ എത്തുന്നു.
06-03-2020
പോത്തന്‍കോട് വാവറമ്പലത്തുള്ള ജുമാ മസ്ജിദില്‍.
11-03-2020
നഗൂര്‍ മന്‍സില്‍ ഖബറടിയില്‍
13-03-2020
പോത്തന്‍കോട് വാവറമ്പലത്തുള്ള ജുമാ മസ്ജിദ്.
17-03-2020
അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ചിട്ടി ലേലത്തില്‍.
18-03-2020
കൊയ്ത്തൂര്‍ക്കോണം മോഹനപുരത്ത് ബന്ധുവിന്റെ സംസ്‌കാര ചടങ്ങ്. ഉച്ചകഴിഞ്ഞ് 2.45 ഓടെ തോന്നക്കല്‍ പിഎച്ച്‌സിയില്‍.
20-03-2020
പോത്തന്‍കോട് വാവറമ്പലത്തുള്ള ജുമാ മസ്ജിദില്‍. തുടര്‍ന്ന് വാവറമ്പലം ഖബറടിയില്‍.
21-03-2020
3.45 ഓടെ തോന്നക്കല്‍ പിഎച്ച്‌സിയില്‍
23-03-2020
രാവിലെ 7.45 ഓടെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജില്‍.
23-03-2020
രാവിലെ 8.40 ഓടെ മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here