കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരം നടപടിയെടുക്കും

കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം നടപടിയെടുക്കാൻ ജില്ലാ കളക്ടർ സാംബശിവ റാവു ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
ചരക്കുകൾക്കും സേവനത്തിനുമായി ജില്ലയ്ക്ക് അകത്ത് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നൽകുന്ന പാസും ജില്ലയയ്ക്കും സംസ്ഥാനത്തിനും പുറത്ത് പോകുന്ന വാഹനങ്ങൾക്ക് ജില്ലാ കളക്ടർ നൽകുന്ന പാസ് ഇല്ലാത്ത പക്ഷം ഐപിസി 269, 188 പ്രകാരം നടപടി സ്വീകരിക്കും.
ജില്ലയിലെ പല ഇടങ്ങളിലും ജനങ്ങളും വാഹനങ്ങളും ലോക്ക് ഡൗൺ വ്യവസ്ഥകൾ പാലിക്കാതെ റോഡിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തെ തുടർന്നാണ് നടപടിയെന്ന് കളക്ടർ അറിയിച്ചു.
Story highlight: Action will be taken against those who violate lockdown in Kozhikode district under the provisions of IPC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here