ആളുകളോട് വീട്ടിലിരിക്കാൻ അഭ്യർത്ഥിച്ചതിനു ശേഷം പുറത്തിറങ്ങി മദ്യലഹരിയിൽ വാഹനാപകടമുണ്ടാക്കി; ഫുട്ബോൾ താരത്തിനെതിരെ അന്വേഷണം

മദ്യ ലഹരിയിൽ വാഹനാപകടമുണ്ടാക്കിയ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷിനെതിരെ പൊലീസ് അന്വേഷണം. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആരാധകരോട് വീട്ടിലിരിക്കാൻ അഭ്യർത്ഥിച്ചതിനു മണിക്കൂറുകൾക്ക് ശേഷമാണ് ഗ്രീലിഷ് ആഡംബര കാറുമായി നിരത്തിലിറങ്ങി വാഹനാപകടമുണ്ടാക്കിയത്.
ഇംഗ്ലണ്ടിലെ ബർമിംഗ്‌ഹാമിലാണ് സംഭവം. ആരാധകരോട് വീട്ടിൽ തന്നെ കഴിഞ്ഞു കൂടാൻ ഉപദേശിച്ച ഗ്രീലിഷ് നിരത്തിലിറങ്ങി, പാർക്ക് ചെയ്തിരുന്ന മറ്റ് കാറുകളിലേക്ക് തൻ്റെ റേഞ്ച് റോവർ കാർ മദ്യ ലഹരിയിൽ ഇടിച്ച് കയറ്റുകയായിരുന്നു. അപകടത്തിൽ രണ്ട് കാറുകൾക്ക് കേടുപാടുകൾ ഉണ്ടായി. സംഭവത്തിൽ വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസാണ് അന്വേഷണം പ്രഖ്യാപിച്ചത്.
നേരത്തെ, ജീവനുകൾ സംരക്ഷിക്കാൻ വീട്ടിൽ തന്നെ ഇരിക്കണമെന്നായിരുന്നു ആരാധകരോടുള്ള ഗ്രീലിഷിൻ്റെ ആഹ്വാനം. ഭക്ഷണമോ മരുന്നോ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാവൂ എന്നും രണ്ട് മീറ്റർ അകലം മറ്റുള്ളവരുമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അപകടം.
സംഭവത്തിൽ ഗ്രീലിഷ് ക്ഷമാപണം നടത്തിയിരുന്നു.
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോകെ വ്യാപകമായി കായിക മത്സരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ഫുട്ബോൾ ലീഗുകളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
യുകെയിൽ 1408 പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. വില്ല്യം രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖർക്കും അവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 22141 പേർക്കാണ് ആകെ രോഗബാധയുള്ളത്.
Story Highlights: Jack Grealish “Pictured At Crash Site” Hours After Asking Fans To Stay At Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here