വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് പുറത്ത്

വയനാട്ടിൽ കൊവിഡ് 19 സ്ഥിരീകരിച്ച മൂപ്പൈനാട് സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കമ്പളക്കാട് സ്വദേശി നാല് തവണ നിരീക്ഷണ നിയമങ്ങൾ ലംഘിച്ചു. ഇതിനാൽ റൂട്ട് മാപ്പ് ഇനിയും തയാറായിട്ടില്ല. കഴിഞ്ഞ 21ന് ദുബായിൽ നിന്ന് എമിറേറ്റ്സ് ഇകെ 568 വിമാനത്തിൽ ബംഗളൂരുവിലെത്തിയ മൂപ്പൈനാട് സ്വദേശി എയർപോർട്ടിന് അടുത്ത് സ്വകാര്യആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. 22ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് മൂപ്പൈനാട്ടെ വീട്ടിലെത്തിയത്. കാര്യമായ സമ്പർക്കം പുലർത്തിയിട്ടില്ലാത്ത രോഗി 26ന് കൽപറ്റ ജനറൽ ആശുപത്രിയിലെത്തി സ്രവം പരിശോധനക്കായി നൽകി. കൊവിഡ് പോസിറ്റീവ് ആയതിനെതുടർന്ന് ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.

Read Also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32 പേര്‍ക്ക്

കമ്പളക്കാട്ടെ രോഗി അബുദാബിയിൽ നിന്ന് എയർ ഇന്ത്യയുടെ ഐഎക്സ് 716 വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയാണ് 16ന് നാട്ടിലെത്തിയത്. ഇയാൾക്കൊപ്പം മകനുമുണ്ടായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ എയർപോർട്ടിലെത്തിയാളെ ഇയാളെ സ്വീകരിച്ചു. നാട്ടിലെത്തിയ ശേഷം നാല് തവണ ഇയാൾ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ചു. കൃത്യമായ വിവരങ്ങൾ നൽകാത്തതിനാൽ ഇയാളുടെ റൂട്ട് മാപ്പ് ഇനിയും തയാറാക്കിയിട്ടില്ല. സൈബർ സെല്ലിന്റെ ഉൾപ്പെടെ സഹായത്തോടെയാകും റൂട്ട് മാപ്പ് ഇനി തയാറാക്കുക.വിവിധ സിസിടിവികളും പരിശോധിക്കുന്നുണ്ട്. നേരത്തെ ജില്ലയിൽ തൊണ്ടർനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

 

wayanad, route mapനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More