Advertisement

കൊവിഡ്: ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 12,428 ആയി

March 31, 2020
Google News 1 minute Read

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 12,428 ആയി. സ്‌പെയിനില്‍ ആകെ 8,269 പേരാണ് മരിച്ചത്. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. സ്‌പെയിനില്‍ 94,417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ ഇന്നലെ മാത്രം 913 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ 812 പേരാണ് ഇന്നലെ മരിച്ചത്. ഇറ്റലിയില്‍ 14,620 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ സ്‌പെയിനില്‍ 16,780 പേര്‍ക്ക് രോഗം ഭേദമായി.

ലോകത്ത് കൊവിഡ് ബാധിച്ച മരിച്ച മൂന്നിലൊന്ന് പേരും ഇറ്റലിയില്‍ ആണ്. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്തോറും ആവശ്യമായ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. രാജ്യത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞ ദിവസം ഏപ്രില്‍ 9 വരെ നീട്ടിയിരുന്നു.

സ്‌പെയിനിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ആയ ലാലിഗ രംഗത്തെത്തി. സാന്റേന്റര്‍ ഫെസ്റ്റ് എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിനിലൂടെ ആറ് ലക്ഷം യൂറോയാണ് പകര്‍ച്ചവ്യാധിക്കെതിരെ ഇതുവരെയായി സമാഹരിച്ചത്. ഓണ്‍ലൈന്‍ ക്യാമ്പയിനിലൂടെയാണ് രാജ്യത്തിന് കൈത്താങ്ങ് ആകുന്നതിനുള്ള തുക സമാഹരിക്കുന്നത്. ലീഗിലെ മുഴുവന്‍ ക്ലബുകള്‍ക്ക് പുറമെ പ്രമുഖ ഫുട്ബോള്‍ താരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here