കൊവിഡ്; ഇറ്റലിയിലും സ്പെയിനിലും ഒറ്റ ദിവസം മരിച്ചത് 800ൽ അധികം ആളുകൾ

കൊവിഡ് 19 ബാധിച്ച് ഇറ്റലിയിലും സ്പെയിനിലും ഒറ്റ ദിവസം മരിച്ചത് എണ്ണൂറിലേറെ പേർ. ഇറ്റലിയിലെ മരണസംഖ്യ 11,591 ആയി ഉയർന്നപ്പോൾ സ്പെയിനിലേത് 7,340 ആണ്. കൊറോണ മൂലം മരിച്ചവരിൽ പകുതിയിലേറെ പേർ ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും ആണ്. ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,739 പേർക്കാണ് രോഗം ബാധിച്ചത്. അതേസമയം സ്പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം 85,195 ആയി. ഇറ്റലിയിൽ 14,620 പേർ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ സ്പെയിനിൽ 16,780 പേർക്ക് രോഗം ഭേദമായി.
Read Also: യുഎഇയിൽ ഈ അക്കാദമിക വർഷം പൂർണമായും ഇ- ലേർണിംഗ്
സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മരിച്ചത് 812 പേരാണ്. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് ഒരു ദിവസത്തെ മരണസംഖ്യ 800 കവിയുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ ഏപ്രിൽ ഒൻപത് വരെ നീട്ടി. അതേസമയം സ്പെയിനിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇന്റൻസീവ് കെയർ യൂണിറ്റ് ലഭ്യമാക്കുകയാണ് സ്പെയിനിലെ ഏറ്റവും പ്രധാന വെല്ലുവിളിയെന്ന് അധികൃതർ പറയുന്നു. യൂറോപ്പ് അപകടത്തിലാണെന്ന് പറഞ്ഞ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേഴ്സ് യൂറോപ്യൻ യൂണിയൻ രൂപീകരിക്കപ്പെട്ടതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വ്യക്തമാക്കി. ആ വെല്ലുവിളി ഏറ്റെടുക്കാൻ 27 രാജ്യങ്ങളുടെ കൂട്ടായ്മ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
coronavirus, italy and spain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here