Advertisement

വിമാന യാത്രികന് കൊറോണ പോസിറ്റീവ്; വിസ്താര ജീവനക്കാർ ക്വാറന്റീനിൽ

March 31, 2020
Google News 1 minute Read

വിസ്താരയുടെ മുംബൈ-ഗോവ വിമാന ജീവനക്കാർ സെൽഫ് ക്വാറന്റീനിൽ. മാർച്ച് 22ന് വിമാനത്തിൽ യാത്ര ചെയ്ത വ്യക്തിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലൊണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരോട് ക്വാറന്റീനിൽ കഴിയാൻ വിസ്താര അധികൃതർ നിർദേശിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഗോവ സർക്കാർ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിടുന്നത്. ന്യൂയോർക്കിൽ നിന്ന് വന്ന ഇയാൾ മുംബൈയിൽ നിന്ന് ഗോവയിലേക്ക് വിസ്താരയുടെ UK861 വിമാനത്തിൽ യാത്ര ചെയ്തിരുന്നു. മാർച്ച് 22നാണ് യാത്ര ചെയ്തത്. ഇതിന് പിന്നാലെ ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരോട് ഉടൻ ഹെൽപ് ലൈൻ നമ്പറായ 104 ൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇദ്ദേഹം. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക കണ്ടെത്താൻ ആരോഗ്യ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here