Advertisement

മലബാർ മേഖല ക്ഷീരകർഷകരിൽ നിന്നും മിൽമ നാളെ മുതൽ പാൽ സംഭരിക്കില്ല

March 31, 2020
Google News 2 minutes Read

മിൽമ മലബാർ മേഖല ക്ഷീരകർഷകരിൽ നിന്നും നാളെ പാൽ സംഭരിക്കില്ല. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് പാൽ എടുക്കില്ല എന്ന തമിഴ്‌നാടിന്റെ തീരുമാനത്തെ തുടർന്നാണ് നടപടിയെന്ന് മിൽമ മാനേജിംഗ് ഡയറക്ടർ കെഎം വിജയകുമാരൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

മാത്രമല്ല, ഏപ്രിൽ രണ്ട് മുതൽ പാൽ സംഭരത്തിൽ ക്രമീകരണം വരുത്തിക്കൊണ്ട് നിലവിൽ ഉള്ളതിൽ നിന്ന് പകുതി സംഭരണം മാത്രമേ ഉണ്ടാകൂ. കൊവിഡ് സാഹചര്യത്തിൽ വിപണനം പകുതിയായി കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണി അറിയിച്ചു. മാത്രമല്ല, കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ദിനം പ്രതി ആറ് ലക്ഷം ലിറ്റർ പാലാണ് മിൽമ മലബാർ യൂണിയൻ സംഭരിക്കുന്നത്. എന്നാൽ, മൂന്ന് ലക്ഷം ലിറ്ററിന്റെ വിപണനമേ നടക്കുന്നുള്ളൂ. തമിഴ്നാടുമായി സർക്കാർ തലത്തിൽ ചർച്ച നടത്തിയെങ്കിലും പാൽവാങ്ങില്ലെന്ന് ഉറച്ച നിലപാടെടുത്തതോടെയാണ് മിൽമക്ക് സംഭരണം നിർത്തിവെക്കേണ്ടി വന്നത്.

Story highlight: Milma, will not procure milk from, Malabar region dairy farmers from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here