Advertisement

ഊരൂകളിൽ കുടുങ്ങിയ ഗിരിവർഗക്കാർക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് കുറുപ്പുംപടി പൊലീസ്

March 31, 2020
Google News 1 minute Read

ഊരൂകളിൽ കുടുങ്ങിയ ഗിരിവർഗക്കാർക്ക് പെരുമ്പാവൂർ കുറുപ്പുംപടി പൊലീസിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി. റൂറൽ എസ്പി കെ. കാർത്തിക് നേരിട്ടെത്തിയാണ് വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് കോളനിക്കാർക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറിയത്.

വേങ്ങൂരിൽ നിന്ന് ഇടമലയാർ ഡാം കടന്ന് 45 കിലോമീറ്റർ താണ്ടി വേണം കോളനിയിലെത്താൻ. ലോക്ക് ഡൗൺ നിലവിൽ വന്ന ശേഷം കോളനി നിവാസികൾ ഭക്ഷണ സാധനങ്ങൾ വാങ്ങുവാൻ നാട്ടിലേക്കിറങ്ങുന്നത് കുറവായിരുന്നു. ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റ് റൂറൽ എസ്പി ഊര് മൂപ്പൻ രാജപ്പൻ കാണിക്ക് കൈമാറി. കോളനിയിലുള്ള 117 കുടുംബങ്ങൾക്കും നൽകാനുള്ള കിറ്റുകളാണ് എത്തിച്ചത്.

കുറുപ്പംപടിയിലും സമീപപ്രദേശങ്ങളിലുമുള്ള സന്നദ്ധ സംഘടനകൾ, ബാങ്കുകൾ, റസിഡൻസ് അസോസിയേഷനുകൾ, വിവിധ സ്ഥാപനങ്ങൾ, സമുദായ സംഘടനകൾ എന്നിവരിൽ നിന്നും സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് കുറുപ്പംപടി പൊലീസിന്റെ നേതൃത്വത്തിൽ പൊങ്ങിൻചുവട് കോളനിയിൽ എത്തിച്ചത്. തീരുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ വീണ്ടും ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകാമെന്ന് ഊരുവാസികൾക്ക് പൊലീസ് ഉറപ്പ് കൊടുത്തു.

Story highlight: policemen, deliver essential goods to tribals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here