ദുരിതാശ്വാസ നിധിയിലേക്ക് മികച്ച പ്രതികരണം, ചൊവാഴ്ച ലഭിച്ചത് 5.09 കോടി

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവാഴ്ച ലഭിച്ചത് 5.09 കോടി രൂപ. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ മൂന്ന് കോടി രൂപ നല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ രണ്ടരക്കോടി രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഗവണ്‍മെന്റ് സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ ഒരുകോടി രൂപ നല്‍കി. ഭീമാ ജുവലേഴ്‌സിനുവേണ്ടി ഡോ. ബി ഗോവിന്ദന്‍ ഒരുകോടി രൂപ നല്‍കി. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി വന്നുതുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച ലഭിച്ചത് 5,09,61,000 രൂപയാണെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍ വ്യക്തമാക്കി.

 

Story Highlights- Chief Minister’s Relief Fund, coronavirus, covid 19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More