കൊവിഡ് 19; യുഎസ് ഓപൺ വേദി താത്കാലിക ആശുപത്രിയാക്കും; ലോർഡ്‌സ് പാർക്കിംഗിന് ഉപയോഗിക്കും

അമേരിക്കയിലും കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്നതിനിടയിൽ യുഎസ് ഓപൺ ടൂർണമെന്റിന്റെ സ്ഥിരം വേദി ബില്ലി ജീൻ കിംഗ് നാഷണല്‍ ടെന്നീസ് സെന്ററിന്റെ ഒരു ഭാഗം താത്കാലിക ആശുപത്രി ആക്കും. ഇക്കാര്യം വ്യക്തമാക്കിയത് യുണെറ്റഡ് സ്റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷനാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാടയിലാണ് ഈ പ്രഖ്യാപനം. 350 ബെഡുകൾ ഇവിടെയുണ്ടാകും. ഇവിടെയുള്ള ഇൻഡോർ ടെന്നീസ് സംവിധാനമാണ് ആശുപത്രിയായി രൂപാന്തരം പ്രാപിക്കുക. ഇതിനുള്ള നടപടികൾക്ക് തുടക്കമായെന്ന് യുഎസ് ടെന്നീസ് അസോസിയേഷൻ വക്താവ് ക്രിസ് വിഡ് മേയർ പറഞ്ഞു. ഇപ്പോൾ ലക്ഷ്യം പരമാവധി സഹായമെത്തിക്കലാണ്.
അതേസമയം കൊറോണ വൈറസ് പടരുന്നതിനിടയിൽ അമേരിക്ക വീണ്ടും തുറക്കണമെന്ന മുൻനിലപാടിൽ നിന്ന് പൂർണമായി പിന്നാക്കം പോയിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരാൻ തീരുമാനിച്ചതായി ട്രംപ് അറിയിച്ചു. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അവസാനിക്കാനിരിക്കെയായിരുന്നു പുതിയ പ്രഖ്യാപനം. അഞ്ച് മിനിറ്റിനുള്ളിൽ കൊവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റിന് രാജ്യത്താകെ അനുമതി നൽകി. കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണാർത്ഥം 1100 രോഗികൾക്ക് നൽകിയതായും ട്രംപ് അറിയിച്ചു. എത്രയും മെച്ചപ്പെട്ട രീതിയിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവോ അത്രയും വേഗത്തിൽ ഈ ആപത്ത് വിട്ടൊഴിയുമെന്നും ട്രംപ് പറഞ്ഞു. ജൂൺ മാസത്തോടെ അമേരിക്ക സാധാരണ നിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസിൽ വച്ച് വ്യക്തമാക്കി.
ലോകത്ത് നിരവധി സ്റ്റേഡിയങ്ങൾ ഇത്തരത്തിൽ ആശുപത്രികളായി മാറ്റപ്പെടുന്നുണ്ട്. ബ്രസീലിലെ മാറക്കാന സ്‌പോർട്‌സ് കോംപ്ലക്‌സ്, സാവോപോളോയിലെ പക്കാംബു സ്റ്റേഡിയം, ബ്രസീലിലെ മാനെ ഗരിഞ്ച സ്റ്റേഡിയം എന്നിവ ആശുപത്രികളാക്കി മാറ്റിയിരുന്നു. കൂടാതെ ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആരോഗ്യ പ്രവർത്തകർക്കുള്ള പാർക്കിംഗ് സൗകര്യമൊരുക്കിയിരിക്കുക. കൂടാതെ വെല്ലിംഗ്ടൺ ആശുപത്രിയുടെ സ്റ്റോറേജും സ്റ്റേഡിയത്തിലായിരിക്കും. ഇക്കാര്യം അറിയിച്ചത് മേരിലെബോൺ ക്രിക്കറ്റ് ക്ലബാണ്.
coronavirus, stadiums used for medical purpose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here