കാസർഗോഡ് അതിർത്തി തുറക്കില്ല; മറ്റ് രണ്ട് റോഡുകൾ തുറക്കും : കർണാടകം

കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച അതിർത്തിയിലെ രണ്ട് റോഡുകൾ തുറക്കുമെന്ന് കർണാടകം. വയനാട്, കണ്ണൂർ അതിർത്തികളിലെ റോഡുകളായിരിക്കും തുറക്കുക. എന്നാൽ കാസർകോട് അതിർത്തികളിലെ റോഡ് തുറക്കില്ലെന്ന് കർണാടകം ഹൈക്കോടതിയിൽ അറിയിച്ചു. അതിർത്തികളിൽ രോഗികളെ തടയരുതെന്നും ആശുപത്രി ആവശ്യങ്ങൾക്കായി മംഗലാപുരം കാസർകോട് റൂട്ട് തുറന്നു കൊടുക്കണമെന്നും ഹൈക്കോടതി കർണാടകത്തോട് അഭ്യർത്ഥിച്ചു.
അതിർത്തികൾ അടച്ച വിഷയത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി വാദം കേൾക്കവേ കർണാടകം കടുത്ത നിലപാടാണ് സ്വീകരിച്ചത്. മംഗലാപുരത്തെ ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിലധികം രോഗികളുണ്ടെന്ന് കർണാടകം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവരെ കൂടി പ്രവേശിപ്പിക്കാനാകില്ല. മംഗലാപുരത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കർണാടകത്തിന് ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കർണാടക എജി കോടതിയെ ധരിപ്പിച്ചു.
Read Also : കർണാടകയുടെ അതിർത്തി നിയന്ത്രണം; കാസർഗോഡ് മൂന്ന് പേർ കൂടി ചികിത്സ ലഭിക്കാതെ മരിച്ചു
അതേസമയം ആശുപത്രി സേവനം ലഭ്യമാക്കണമെന്നും ഇരു സംസ്ഥാനങ്ങളും ഇന്ത്യയും പാകിസ്ഥാനുമല്ലെന്നും കേരളം ബോധിപ്പിച്ചു. കർണ്ണാടക സർക്കാർ ബാരിക്കേഡ് വച്ച് അടച്ചത് ദേശീയപാതയാണ് . ദേശീയപാത കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും കേരളം വ്യക്തമാക്കി. ഇതിനിടെ പ്രശ്‌നം മനുഷ്യത്വപരമായി പരിഹരിക്കണമെന്ന് കോടതി ഇരു സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചു. തുടർന്ന് വയനാട്, കണ്ണൂർ അതിർത്തികളിലെ രണ്ട് റോഡുകൾ തുറക്കുമെന്ന് കർണാടകം നിലപാടറിയിച്ചു. ഇരുട്ടി, കൂർഗ്, വിരാജ്!പേട്ട റോഡ് തുറക്കണമെന്ന കേരളത്തിൻറെ ആവശ്യത്തിൽ നാളെ കർണാടകം തീരുമാനം അറിയിക്കും.
Storu Highlights- Kerala-Karnataka border, kasargod, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here