Advertisement

ആമസോൺ വിതരണം പുനരാരംഭിച്ചു

April 1, 2020
Google News 1 minute Read

അവശ്യ സാധനങ്ങളുടെ വിതരണം പുനരാരംഭിച്ചതായി ആമസോൺ. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ആമസോൺ വിതരണം നിർത്തിവച്ചിരിക്കുകയായിരുന്നു. പ്രീ പെയ്ഡ് പേയ്‌മെന്റിലൂടെ മാത്രമുള്ള ഓർഡറുകൾ ആണ് സ്വീകരിക്കുന്നതെന്നും ആമസോൺ വെബ്‌സൈറ്റിൽ അറിയിപ്പുണ്ട്. എന്നാൽ ലോക്ക് ഡൗൺ കാലത്തെ ചരക്ക് നീക്കത്തിലെ പരിമിതികൾ കാരണം ഡെലിവെറികൾ താമസിക്കുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട് .

ആമസോൺ സേവനങ്ങൾ നിർത്തിയതിന് പിന്നാലെ ഫ്‌ളിപ്കാർട്ടും സർവീസുകൾ താത്കാലികമായി നിർത്തിയിരുന്നു. ഏപ്രിൽ 2 വരെ എല്ലാ ഫുൾഫിൽമെന്റ് സെന്ററുകളും അടച്ചിടണമെന്ന് നേരത്തെ ഫ്‌ളിപ്കാർട്ട് നിർദേശം നൽകിയിരുന്നു.

Read Also :  ഫ്‌ളിപ്കാർട്ട് സർവീസുകൾ താത്കാലികമായി നിർത്തി

ഓൺലൈൻ ഭീമന്മാർ സേവനം നിർത്തിയതിന് പിന്നാലെ നിരവധി പേരാണ് ആശങ്കയിലായത്. മുമ്പ് ഓർഡർ ചെയ്ത വസ്തുക്കളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും, പുറത്തേക്കിറങ്ങാൻ നിയന്ത്രണമുള്ള സാഹചര്യത്തിൽ ഹോം ഡെലിവറി നിർത്തിയത് ശരിയായ നടപടിയെല്ലെന്ന് പറഞ്ഞും നിരവധി ഉപഭോക്താക്കൾ രംഗത്തെത്തിയിരുന്നു.

Story Highlights- Amazon,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here