Advertisement

വീട്ടിലിരുന്നു വൈദ്യുതി ബില്‍ അടയ്ക്കാം ; സൗകര്യമൊരുക്കി കെഎസ്ഇബി

April 1, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബി വീട്ടിലിരുന്നു വൈദ്യുതി ബില്‍ അടയ്ക്കാം സൗകര്യമൊരുക്കി. ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവച്ചിരിക്കുന്നതിലാണ് വൈദ്യുതി ബില്‍ അടയ്ക്കാന്‍ കെഎസ്ഇബി സമാന്തരസൗകര്യങ്ങള്‍ ഒരുക്കിയത്.

www.wss.kseb.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും കെഎസ്ഇബി മൊബൈല്‍ ആപ്പ് വഴിയും ബില്‍ തുക അടയ്ക്കാം.  നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സംവിധാനങ്ങള്‍ വഴി അടക്കാവുന്നതാണ്. എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ഐസിഐസി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് അധികചാര്‍ജ് ഇല്ലാതെ വൈദ്യുത ബില്‍ ഓണ്‍ലൈന്‍ അടയ്ക്കുന്നതിന് ഡയറക്ട് നെറ്റ് ബാങ്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഗേറ്റ്വേ വഴി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 2000 രൂപാ വരെയുള്ള വൈദ്യുതി ചാര്‍ജ് അധിക തുക നല്‍കാതെ അടക്കാവുന്നതാണ്.
2000 രൂപാ വരെയുള്ള വൈദ്യുതി ചാര്‍ജ് അധിക തുക നല്‍കാതെ റു പേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.

ഇതിനു പുറമെ ബിബിപിഎസ് സംവിധാനങ്ങളായ പേറ്റീയെം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും അധിക തുക നല്‍കാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാം. ഇപ്പോള്‍ ബീം ആപ്പ് വഴിയും വൈദ്യുതി ചാര്‍ജ് അടക്കാവുന്നതാണ്. ഇതിന് പുറമെ ഏത് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഓട്ടോമാറ്റിക് ആയി വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന എന്‍എസിച്ച് സംവിധാനവും നിലവിലുണ്ട്.

Story Highlights- Lockdown, kseb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here