Advertisement

‘കൊറോണയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രി’; ഫേസ്ബുക്ക് പോസ്റ്റിട്ട് സിവിൽ പൊലീസ് ഓഫിസർ

April 1, 2020
2 minutes Read

കൊറോണക്ക് ഉത്തരവാദി മുഖ്യമന്ത്രി എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് സിവിൽ പൊലീസ് ഓഫിസർ. പാലക്കാട് ഹേമാമ്പിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ തച്ചങ്കാട് രവിദാസാണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. നിരവധി വർഗീയ പോസ്റ്റുകളും ഷെയർ ചെയ്യുന്ന രവി ദാസിനെ കുറിച്ച് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

രവിദാസിന്റെ ഫേസ്ബുക്കിൽ കയറിയാൽ ‘കോറോണ വീണ്ടും ബാധിച്ചത് പിണറായി സർക്കാറിന്റെ വീഴ്ച്ച’ എന്ന വാർത്ത കാണും. സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകളാണ് പൊലീസുകാരൻ ഷെയർ ചെയ്തിരിക്കുന്നത്.

പൊലീസ് സേനയിൽ ഇരുന്ന് സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ ഷെയർ ചെയ്തത് രഹസ്യ അന്വേഷണ വിഭാഗം ഗൗരവമായി തന്നെയാണ് കാണുന്നത്. സംഘപരിവാർ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന രവിദാസ് സമൂഹ സ്പർദയ്ക്ക് കാരണമാക്കാവുന്ന വിതത്തിലുള്ള വർഗീയ പോസ്റ്റുകളും, വാർത്തകളും ഷെയർ ചെയ്തിട്ടുണ്ട്. പൊലീസ് സേനയുടെ അച്ചടക്കം ലംഘിച്ച് സോഷ്യൽ മീഡിയയിൽ ഇടപെടുന്ന രവിദാസിനെതിരെ നടപടി എടുക്കാത്തതിൽ സേനയിലെ ഉന്നതരാണെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

Story Highlights- police officer fb post against cm pinarayi vijayan, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top