കണ്ണൂരിൽ പനി ബാധിച്ച് മരിച്ച നാല് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കും

കണ്ണൂർ കീഴ്പ്പള്ളിയിൽ പനി ബാധിച്ച് മരിച്ച നാലു വയസുകാരിയുടെ സ്രവം പരിശോധനക്ക് അയയ്ക്കും. കൊറോണ വൈറസ് ബാധയാണോ മരണകാരണം എന്ന് പരിശോധിക്കും.

ആറളം കീഴ്പ്പള്ളിയിലെ കുമ്പത്തിൽ രഞ്ജിത്തിന്റെ മകൾ അഞ്ജനയാണ് ഇന്നലെ രാത്രി മരിച്ചത്. കടുത്ത പനി ഉണ്ടായതിന് പിന്നാലെയായിരുന്നു മരണം. കുട്ടിക്ക് വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കമുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മുൻകരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനയ്ക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു. സ്രവ പരിശോധനാഫലം വന്ന ശേഷം മാത്രമേ പോസ്റ്റുമോർട്ടം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ഇവർ വ്യക്തമാക്കി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top