Advertisement

2011 ലോകകപ്പ് ഫൈനൽ; റീടെലികാസ്റ്റുമായി ഐസിസി: വീഡിയോ

April 2, 2020
Google News 2 minutes Read

2011 ലോകകപ്പ് ഫൈനലിൻ്റെ റീടെലികാസ്റ്റുമായി ഐസിസി. ഐസിസിയുടെ ഫേസ്ബുക്ക് പേജിലാണ് മത്സരത്തിൻ്റെ റീടെലികാസ്റ്റ് നടക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലും റീടെലികാസ്റ്റ് നടക്കുകയാണ്. ശ്രീലങ്കക്കെതിരായ ഫൈനൽ മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് ജയിച്ച് കിരീടം ഉയർത്തിയിരുന്നു. 2011 മാർച്ച് 2നാണ് മത്സരം നടന്നത്. അതിൻ്റെ ഓർമ്മയെന്നോണമാണ് 9 വർഷങ്ങൾക്കു ശേഷം മത്സരം നടന്ന അതേ ദിവസം തന്നെ റീടെലികാസ്റ്റ് നടത്തുന്നത്. 2.30നാണ് ഐസിസിയുടെ പേജിൽ ടെലികാസ്റ്റ് ആരംഭിച്ചത്. നിരവധി ആളുകൾ മത്സരം കാണുന്നുണ്ട്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മഹേല ജയവർധനെയുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി 97 റൺസെടുത്ത ഗൗതം ഗംഭീർ ടോപ്പ് സ്കോററായി. എം എസ് ധോണി 91 റൺസെടുത്ത് പുറത്താവാതെ നിന്നു.

സേവാഗിനെ (0) രണ്ടാം പന്തിൽ നഷ്ടമായ ശ്രീലങ്കക്ക് സച്ചിൻ തെണ്ടുൽക്കറെയും (19) വേഗം നഷ്ടമായി. വിരാട് കോലി നന്നായി തുടങ്ങിയെങ്കിലും 35 റൺസെടുത്ത് പുറത്തായി. തുടർന്ന് ധോണിയും ഗംഭീറും ചേർന്ന 109 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ചമര കപ്പുഗേദരയെ ലോംഗ് ഓണിനു മുകളിലൂടെ സിക്സർ അടിച്ചാണ് ധോണി ഇന്ത്യയെ കിരീടം ചൂടിക്കുന്നത്.

മത്സരം ഈ ലിങ്കിൽ കാണാം.

Story Highlights: 2011 wold cup final re telecast in icc fb page

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here