Advertisement

നിസാമുദീന്‍ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 157 പേര്‍: മുഖ്യമന്ത്രി

April 2, 2020
Google News 1 minute Read

ഡല്‍ഹി നിസാമുദീനില്‍ നടന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 157 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. രോഗം സംശയിക്കുന്നയാളുകള്‍ വീടുകളും ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര്‍ ഇടുക്കി സ്വദേശികളും രണ്ട് പേര്‍ കൊല്ലം സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

286 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഒരുലക്ഷത്തിഅറുപത്തിഅയ്യായിരത്തി തൊള്ളായിരത്തി മുപ്പത്തിനാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിഅറുപത്തി അയ്യായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റൊന്ന് പേര്‍ വീടുകളിലും 641 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 145 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു.

ഇതുവരെ സംസ്ഥാനത്ത് രോഗബാധയുണ്ടായവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയായി 76 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതുവരെ രോഗം നെഗറ്റീവ് ആയത് 28 പേര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here