Advertisement

ലോക്ക് ഡൗൺ നീട്ടില്ല; വിവാദ ട്വീറ്റ് പിൻവലിച്ച് അരുണാചൽ മുഖ്യമന്ത്രി

April 2, 2020
Google News 1 minute Read

ലോക്ക് ഡൗൺ നീട്ടില്ലെന്ന് പ്രധാന മന്ത്രി അറിയിച്ചു എന്ന അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ കണ്ഡുവിന്റെ ട്വീറ്റ് വിവാദത്തിൽ. ട്വീറ്റ് വിവാദമായതിനെ തുടർന്ന് പേമ കണ്ഡു ട്വീറ്റ് പിൻവലിച്ചു. ഹിന്ദിയിൽ അൽപജ്ഞാനിയായ ഒരു ഉദ്യോഗസ്ഥന് തെറ്റ് പറ്റിപ്പോയി എന്നതാണ് വിശദീകരണം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. കൊറോണയ്ക്കെതിരെയുള്ള ദീർഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങൾ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിൽ വ്യക്തമാക്കി. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ആവശ്യമായ സഹായം കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം ചുരുങ്ങിയ കാലം കൊണ്ട് അവസാനിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ദീർഘനാൾ പോരാടേണ്ടി വരുന്ന വിപത്താണിതെന്നും അതുകൊണ്ട് തന്നെ ഇതിനെതിരെയുള്ള മുൻകരുതൽ സംസ്ഥാനങ്ങൾ എടുക്കണമെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ പ്രവർത്തിക്കേണ്ട ഘട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: തനിക്ക് കൊവിഡ് ബാധിച്ചുവെന്ന് രാം ​ഗോപാൽ വർമയുടെ ഏപ്രിൽ ഫൂൾ തമാശ; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

കൂടാതെ രോഗബാധ രൂക്ഷമാകാൻ സാധ്യതയുള്ള രണ്ട് സ്ഥലങ്ങൾ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ പേരും വൈകാതെ പുറത്തുവിടുമെന്നാണ് വിവരം. രാജ്യത്ത് കൊവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 ന് ശേഷമുള്ള ബുക്കിംഗുകൾ നിർത്തിവച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 14 അർധരാത്രി വരെയാണ് നിലവിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 14 ന് ശേഷമുള്ള ബുക്കിംഗുകൾ സാധാരണനിലയിൽ തുടരുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ മാത്രമാണ് ബുക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിരുന്നത്.

 

lock down, arunachal, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here