ശ്രവണ സംസാര പരിമിതിയുള്ളവര്‍ക്ക് ഹെല്പ് ലൈനും ആംഗ്യഭാഷ വാര്‍ത്തകളും

കൊവിഡ് 19 മഹാമാരിയുടേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ശ്രവണ സംസാര പരിമിതിയുള്ളവര്‍ക്കായി നിരവധി പരിപാടികളുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്). 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍, ആംഗ്യ ഭാഷയിലെ വാര്‍ത്തകള്‍, ബോധവത്കരണ പരിപാടികള്‍ എന്നിവയാണ് നിഷ് സംഘടിപ്പിക്കുന്നത്. ഈ സൗകര്യം എല്ലാവരും ഉപയോഗപ്പെ ടുത്തണമെന്ന് മന്ത്രി കെകെ ശൈലജ അഭ്യര്‍ത്ഥിച്ചു.
ശ്രവണ സംസാര പരിമിതിയുള്ളവര്‍ക്ക് ഈ കാലയളവില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ 9249505723 എന്ന നമ്പരിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ 7994548133 എന്ന നമ്പരിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ 7025065488 എന്ന നമ്പരിലും ബന്ധപ്പെടേണ്ടതാണ്. ആംഗ്യഭാഷാ വിവര്‍ത്തകരുടെ സഹായത്തോടെ അതതു മേഖലയിലെ വിദഗ്ധര്‍ മറുപടി നല്‍കും. ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കാനും നിഷിന്റെ വെബ്സൈറ്റ് (www.nish.ac.in) വഴിയോ ഫേസ്ബുക്ക് വഴിയോ വിഡിയോ ആയോ മെസേജ് ആയോ പോസ്റ്റ് ചെയ്യാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Story Highlights- coronavirus,Helpline, sign language news, for people with hearing impairment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here