കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം എടക്കര മൂത്തേടം ഗീവര്‍ഗീസ് തോമസിന്റെ പരിശോധനാ ഫലം നെഗറ്റീവ്. വൈറസ് ബാധയില്ലെന്നാണ് കോഴിക്കോട് ലാബില്‍ നിന്നുളള പരിശോധന ഫലം.
മുംബൈയില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തിരുന്ന ഇയാള്‍, അപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് 20 ദിവസം മുന്‍പാണ് ചികിത്സക്കായി നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് പാലാങ്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളി സെമിത്തേരിയിലാണ് സംസ്‌ക്കാരം.
ഇന്നലെ 24 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 12 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗം ഭേദമായി.
Story Highlights: malappuram native death covid 19 result negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here