നാളെ മുതൽ കർഷകരിൽ നിന്ന് മുഴുവൻ പാലും ക്ഷീര സംഭരിക്കാൻ മിൽമയുടെ തീരുമാനം

ക്ഷീര കർഷകരിൽ നിന്ന് മുഴുവൻ പാലും സംഭരിക്കാൻ മിൽമയുടെ തീരുമാനം. നാളെ മുതൽ സംഭരിച്ചു തുടങ്ങും. മിൽമ മലബാർ യൂണിറ്റിന്റേതാണ് തീരുമാനം.

ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ സംഭരിക്കുന്ന പാൽ തമിഴ്‌നാട് ഏറ്റെടുക്കാൻ തയാറല്ലാതെ വന്ന സാഹചര്യത്തിലാണ് ഇന്നു മുതൽ മുഴുവൻ പാലും സംഭരിക്കില്ല എന്ന തീരുമാനത്തിലേക്ക് മിൽമ എത്തിയത്.

കേരള മുഖ്യമന്ത്രിയും കേരള വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉൾപ്പെടെയുള്ള ആളുകൾ തമിഴ്‌നാട് സംസ്ഥാന സർക്കാറുമായി സംസാരിച്ചതിന്റെ ഭാഗമായി
തമിഴ്‌നാട് ഈ റോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് പാൽ, പാൽപ്പൊടിയായി സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. മാത്രമല്ല, വെല്ലൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിലും പാൽ ഏറ്റെടുത്ത് പാൽപ്പൊടിയായി സൂക്ഷിക്കാമെന്ന് ഏറ്റിട്ടുണ്ട്.

ഇതേ തുടർന്നാണ് മിൽമ മുഴുവൻ പാലും സംഭരിക്കാമെന്ന
തീരുമാനത്തിലേക്ക് എത്തിയത്. മിൽമയുടെ മലബാർ യൂണിറ്റാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മിൽമയുടെ മലബാർ യൂണിറ്റിൽ നിന്ന് ആറരലക്ഷം പാലാണ് ഒരു ദിവസം സംഭരിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഇത് പൂർണമായും വിപണിയിലെത്തിക്കാൻ പറ്റാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതൽ വീണ്ടും പാൽ സംഭരണം ആരംഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top